Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:55 am

Menu

Published on July 10, 2014 at 2:43 pm

കരൾ കൊടുത്തും മകളെ രക്ഷിച്ച ഒരച്ഛൻ !

liver-transplant-in-two-and-half-year-old-child

കരള്‍ കൊടുത്തും തങ്ങളുടെ പൊന്നോമനയായ മകളെ രക്ഷിച്ചതിൻറെ സന്തോഷത്തിലാണ് പാലക്കാട്ടുകാരായ ബാലന്‍ -രമണി ദമ്പതികൾ. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു ഇവരുടെ രണ്ടര വയസ്സുകാരിയായ മകൾ ശ്രീലക്ഷ്മിക്ക് കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയ നടന്നത്. കരൾ മാറ്റിവെച്ചാൽ മാത്രമേ ഗുരുതര കരള്‍ രോഗം ബാധിച്ച് അവശനിലയിലായ കുട്ടിയെ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനെ തുടർന്ന് അച്ഛന്‍ ബാലൻറെ കരള്‍ യോജിക്കുന്നതായതിനാല്‍ പെട്ടെന്ന് തന്നെ ശാസ്ത്രക്രിയ നടത്തി. നാട്ടുകാർ പിരിവ് നടത്തിയാണ് നിർദ്ധനരായ ആ കുടുംബത്തിന് ശസ്ത്രക്രിയയ്ക്കുള്ള പണം കൊടുത്തത്. ശ്രീലക്ഷ്മി ഇപ്പോൾ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കയാണ്. ബാലന്‍ – രമണി ദമ്പതികൾക്ക് 18 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞാണ് ശ്രീലക്ഷ്മി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33