Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തി.എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തി.ദില്ലിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 111 വിമാനത്തിലെ യാത്രക്കാരനാണ് ചത്ത പല്ലിയെ ലഭിച്ചത്. പോളിത്തീന്‍ കവറില്‍ പായ്ക്ക് ചെയ്ത ആഹാരത്തിലാണ് പല്ലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ആഹാരം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.സംഭവം സംബന്ധിച്ച് യാത്രക്കാരന്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിമാനത്തിലെ ഭക്ഷണം സൂക്ഷിക്കുന്ന ക്യാബിന്‍ വൃത്തിയാക്കണമെന്ന് കഴിഞ്ഞ കുറേ മാസങ്ങളായി തങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറയുന്നു.
Leave a Reply