Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് :പരീക്ഷയെഴുതാനെത്തിയ നാലുവയസ്സുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വടക്കഞ്ചേരി വള്ളിയോട് സെൻറ് ഫ്രാന്‍സിസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയും ചിറ്റൂരില്‍ എല്‍ഐസി ഡവലപ്‌മെന്റ് ഓഫിസറായ ജിജോയുടെ മകളുമായ റോസ് (നാല്) ആണ് മരിച്ചത്. കടുത്ത പനിയായിരുന്നിട്ടും വർഷാവസാന പരീക്ഷ എഴുതാനായി കുട്ടി സ്കൂളിലെത്തിയതായിരുന്നു.ക്ലാസ് മുറിയിൽ വച്ച് കുട്ടി ചർദ്ദിക്കുകയും പിന്നീട് കുഴഞ്ഞു വീഴുകയുമായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Leave a Reply