Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വൈദ്യുതി കുറഞ്ഞതിനാല്‍ കേരളത്തില്‍ വീണ്ടും വൈദ്യുതി നിയന്ത്രണം. വെള്ളിയാഴ്ച രാത്രി ചില സ്ഥലങ്ങളില്‍ ലോഡ്‌ഷെഡിങ് വേണ്ടിവന്നു.പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ കുറവുവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ ശനിയാഴ്ചയും ചെറിയതോതിലുള്ള നിയന്ത്രണം വേണ്ടിവരും. വെള്ളിയാഴ്ച 400 മെഗാവാട്ടിന്റെ കുറവാണുണ്ടായത്.പുറത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാണെങ്കിലും കൊണ്ടുവരാന്‍ ലൈന്‍ കിട്ടാത്തതിനാല്‍ പ്രയാസം നേരിടുകയാണ്. താൽച്ചറിലും നെയ് വേലിയിലും ജനറേറ്ററുകൾ കേടായതാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടം കുളം വൈദ്യുതി ലഭിച്ചിരുന്നില്ല. താൽച്ചറിൽ നിന്നും പൂർണ്ണ തോതിൽ വൈദ്യുതി ലഭിക്കുകയാണെങ്കിൽ ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ല.
Leave a Reply