Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂന്നാറിലെ ഈ ലോഡ്ജിന്റെ പേരു കേട്ടാല്‍ ആരുമൊന്ന് അത്ഭുതപ്പെടും, ലോഡ്ജ് ഹെദര്‍ നമ്പര്‍ 928 എസ്.സി. ഈ കിടിലം പേരുള്ള ലോഡ്ജ് എന്നാല്‍ ഒരു പ്രേതത്തിന്റെ വിഹാര കേന്ദ്രമാണ്.
ഒരു സായിപ്പിന്റെ പ്രേതം അലയുന്നതാണ് മൂന്നാറിലെ ഈ ലോഡ്ജ്. ആരും കാണാതെ ചെറിയൊരു കുറ്റിക്കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഈ ലോഡ്ജ് നാട്ടുകാര്‍ക്കിടയില്‍ പേടിപ്പെടുത്തുന്ന ഒരു സാന്നിധ്യമാണ്. സായിപ്പിന്റെ പ്രേതം അലഞ്ഞുതിരിയുന്ന ഇടം എന്നാണ് ഈ പ്രദേശം നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നതു തന്നെ.
മണ്ടവെട്ടിക്കോവില്‍ എന്നും നാട്ടുകാര്‍ ഈ ലോഡ്ജിനെ വിളിക്കുന്നുണ്ട്. പഴയ മൂന്നാറുണ്ടായിരുന്ന സമയത്ത് 1924ല്‍ അവിടുത്തെ വെംള്ളപ്പൊക്കത്തില്‍ മൂന്നാര്‍ മുഴുവന്‍ ഒലിച്ചു പോയിട്ടും ഈ കെട്ടിടം ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിന്നുവത്രെ. അന്നുമുതലാണ് ഈ കെട്ടിടത്തിന് പ്രേതപരിവേഷം ലഭിച്ചതും നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയതും.
മൂന്നാറില്‍ ബ്രിട്ടീഷുകാരുടെ സമയത്ത് നിര്‍മ്മിക്കപ്പെട്ട പുരാതന കെട്ടിടങ്ങളിലൊന്നാണ് ലോഡ്ജ് ഹെദര്‍ നമ്പര്‍ 928 എസ്.സി. വിദേശരാജ്യങ്ങളില്‍ ശാഖയുള്ള ഫ്രീമേസന്‍സ് ക്ലബിന്റെ യോഗങ്ങള്‍ ഇവിടെ നടക്കാറുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
കഥകളോടൊപ്പം തന്നെ ഇവിടുത്തെ ചില അടയാളങ്ങളും ഇത് പ്രേതഭവനമാണെന്നു ആളുകള്‍ ധരിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇവിടുത്തെ വാതിലിനു സമീപം ഒരു കൊമ്പനാനയും അതിനു മുകളില്‍ ഡിവൈഡറും പ്രൊട്ടാക്ടറും കൂടാതെ വിസ്ഡം, സ്ട്രെങ്ത്, ബ്യൂട്ടി എന്നും എഴുതിയിരിക്കുന്നത് ആളുകളെ കുറച്ചൊന്നുമല്ല പേടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഫ്രീമേസന്‍സുകാരുടെ ചിഹ്നമാണെന്നാണ് പറയപ്പെടുന്നത്.
മൂന്നാറിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പള്ളി വരുന്നതിനു മുന്‍പേ സെമിത്തേരി ഉണ്ടാക്കിയ സ്ഥലമെന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ. മൂന്നാറില്‍ വിശ്വാസികളുടെ പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തിയിരുന്നത് ഇവിടെ വെച്ചായിരുന്നുവത്രെ.
ഹെദര്‍ ലോഡ്ജിനെക്കുറിച്ചുള്ള പേടിപ്പിക്കുന്ന കഥകളിലെ അടുത്ത കാര്യം ഇത് സാത്താന്‍സേവക്കാരുടെ സ്ഥലമാണെന്നതാണ്. ഇതിനു ഉറപ്പുവരുത്താനായി പറയുന്ന വാദങ്ങളിലൊന്ന് മൂന്നാര്‍ എന്ന പേരു തന്നെയാണ്. മൂന്നാറിനെ അക്കങ്ങളായി എഴുതിയാല്‍ സാത്താന്‍ സേവക്കാരുടെ ഇഷ്ടനമ്പറായ 666 ആണ് ലഭിക്കുക.
Leave a Reply