Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്തമായ ലോകമാന്യ തിലക് അവാര്‍ഡ് മെട്രോയുടെ അമരക്കാരൻ ഇ ശ്രീധരന്. സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ലോകമാന്യ തിലക് ട്രസ്റ്റ് ഇ ശ്രീധരന് അവാര്‍ഡ് നല്‍കുന്നത്.ഡല്‍ഹി മെട്രോ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം കൊടുത്ത ആര്‍ക്കിടെക്റ്റ് എന്നാണ് ഇ. ശ്രീധരനെ ലോകമാന്യ തിലക് ട്രസ്റ്റ് വിശേഷിപ്പിച്ചത്. ലോകമാന്യ തിലക് ട്രസ്റ്റിന് നേതൃത്വം നല്‍കുന്ന ദീപക് തിലകാണ് പുരസ്‌ക്കാര വിവരം പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡലും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് ലോകമാന്യ തിലക് പുരസ്‌ക്കാരം. ഓഗസ്റ്റ് ഒന്നിന് അവാര്‍ഡ് വിതരണം ചെയ്യും. ഇ ശ്രീധരന് തന്നെയാണ് കൊച്ചി മേട്രോയുടെയും,തിരുവനന്തപുരം ,കോഴിക്കോട് മോണോ റെയിലിന്റെയും തലപ്പത്ത്.
Leave a Reply