Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഭഗവാൻ ശിവൻ ഇസ്ലാമിന്റെ ആദ്യ പ്രവാചകനായിരുന്നുവെന്ന് ജമിയത്ത് ഉലമാ പണ്ഡിതന്‍ മുഫ്തി മുഹമ്മദ് ഇല്ല്യാസ് മാത്രമല്ല , മുസ്ലീങ്ങൾ സനാതന ധര്‍മം പിന്തുടരുന്നവരായിരുന്നുവെന്നും ശിവനും പാര്‍വതിയും തങ്ങളുടെ സ്രഷ്ടാക്കളാണെന്ന് വിശ്വസിക്കുന്നതില്‍ തടസമില്ലെന്നും ഇല്ല്യാസ് പറഞ്ഞു.മതസൗഹാർദ്ദം പ്രധാന വിഷയമായി ഫെബ്രുവരി 27 ന് നടക്കുന്ന സമ്മേളനത്തിൽ ഹിന്ദു സന്യാസികളെ ക്ഷണിക്കാനെത്തവേ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണെന്ന് ആര്‍.എസ്. എസ് പറഞ്ഞതിനോട് താന്‍ യോജിക്കുന്നതായും മുസ്‌ലീംങ്ങള്‍ സനാതന ധര്‍മ്മം പിന്തുടരുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഹിന്ദു രാജ്യമാണെന്ന് പറയുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഇല്ല്യാസ് കൂട്ടിച്ചേര്‍ത്തു.എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് പറഞ്ഞതിനോട് താന്‍ യോജിക്കുന്നതായും ഇല്ല്യാസ് വ്യക്തമാക്കി. ജപ്പാനിലുള്ളരെ ജപ്പാനീസ് എന്നും അമേരിക്കക്കാരെ അമേരിക്കന്‍സ് എന്നും വിളിക്കാമെങ്കില്‍ ഹിന്ദുസ്ഥാനികളെ ഹിന്ദു എന്നുവിളിക്കുന്നതില്‍ തെറ്റില്ല. ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പറയുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഇല്ല്യാസ് പറഞ്ഞു.അതേസമയം. മുഫ്തി മുഹമ്മദ് ഇല്യാസിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രമുഖ ഇമാമുമാര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
–
–
Leave a Reply