Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:13 pm

Menu

Published on December 14, 2017 at 11:30 am

ഈ ആഴ്ചയിലെ പ്രണയഫലം

love-weekly-horoscope

മേടക്കൂറ്(അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും) : പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സഹകരണം പ്രതീക്ഷിക്കാവുന്നതാണ്.ഈ കൂറുകാർക്ക് പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെല്ലാം ഈ ആഴ്ചയോടെ മാറും. ആഴ്ചയുടെ പകുതിക്ക് ശേഷം പ്രതീക്ഷയെക്കാൾ നല്ല രീതിയിൽ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ദൈവാനുഗ്രഹം ഉള്ളതിനാൽ വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) : പ്രണയപങ്കാളിയോടുള്ള സമീപനത്തിൽ ആത്മാർഥത പാലിക്കാൻ ശ്രദ്ധിക്കണം. ശനിയുടെ രാശിമാറ്റം മൂലം അഷ്ടമശ്ശനി തുടങ്ങിയിട്ടുള്ളതിനാൽ പ്രണയകാര്യങ്ങളിൽ മെല്ലെപ്പോക്ക് അനുഭവപ്പെടുന്നതാണ്. ഈ കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധ്യത കാണുന്നു. പ്രണയകാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നതാണ്. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ പറഞ്ഞുതീർക്കാൻ കഴിയും. എല്ലായ്പോഴും ദൈവാനുഗ്രഹം അനുഭവപ്പെടും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):ഈ കൂറുകാർക്ക് ഈയാഴ്ച പ്രണയകാര്യങ്ങളിൽ സന്തോഷത്തിന്റെ ദിവസങ്ങളായിരിക്കും. ശത്രുക്കളിൽ നിന്നുള്ള പാരകളെയും ഗോസിപ്പുകളെയും വിജയകരമായി മറികടക്കാനും കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും സാധിക്കും. പ്രണയപങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുഭവങ്ങൾ ഉണ്ടാകും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):ഈ കൂറുകാർക്ക് ഈ ആഴ്ച പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് കാണുന്നത്. ആഴ്ചയുടെ ആദ്യപകുതിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും.എന്നാൽ രണ്ടാമത്തെ പകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും തീർക്കാൻ കഴിയും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമെല്ലാം മാറും.പുതിയ സുഹൃത് ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഈ കൂറുകാരിൽ ചിലർക്കു സുഹൃത്തുക്കളോടൊപ്പം യാത്ര സാധ്യമാകും. ഈ കൂറുകാർക്ക് ശനിദോഷം തീർന്നതിനാൽ പ്രണയകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):ഗോസിപ്പുകളും അപവാദപ്രചാരണങ്ങളും ഉണ്ടാകുമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും.പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെങ്കിലും വ്യാഴം പന്ത്രണ്ടാം ഭാവത്തിലായതിനാൽ ഇടയ്ക്കിടെ പ്രണയപങ്കാളി ചെറിയ തോതിൽ പിണങ്ങുന്നതായി അനുഭവപ്പെടും.ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ നടത്തുന്നത് നല്ലതാണ്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും. ഈ കൂറുകാരിൽ ചിലർക്കു യാത്ര സാധ്യമാകും. പ്രണയരംഗത്തു നല്ല അനുഭവങ്ങളുണ്ടാകും. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും.ആഴ്ചയുടെ അവസാനത്തോടെ പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറുന്നതാണ്.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):വിചാരിച്ച കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും വീണ്ടെടുക്കാനും കഴിയും. പ്രണയകാര്യങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും പ്രതീക്ഷിക്കാം. പ്രണയകാര്യങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന തടസ്സങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കും. അസൂയാലുക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ പെരുമാറ്റം പ്രതീക്ഷിക്കാവുന്നതാണ്. മനസ്സിന്റെ നിയന്ത്രണത്തിലൂടെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയുകയും ചെയ്യും. ചില ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയുന്നതു പോലെ തോന്നും.വ്യാഴം അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പ്രണയകാര്യങ്ങളിൽ പ്രത്യേക കരുതൽ ആവശ്യമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News