Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:17 pm

Menu

Published on December 31, 2014 at 2:03 pm

17 വര്‍ഷം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തിയത് പുതിയ ഭര്‍ത്താവുമായി

lovebirds-who-vanished-return-after-17-years-with-different-spouses

കാമുകനൊപ്പം 17 വര്‍ഷം മുന്‍പ് ഒളിച്ചോടിയ യുവതി തിരിച്ചെത്തിയത് പുതിയ ഭര്‍ത്താവുമായി.അഹമ്മദാബാദിലെ ഗോട്ടയിലാണ് ഇത്തരമൊരു സംഭവം നടന്നത്.പതിനേഴ് വര്‍ഷം മുന്‍പാണ് രണ്ട് ജാതികളില്‍പെട്ട രാധയും മാധവും ഒളിച്ചോടിയത്.ഒളിച്ചോടി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മാധവിന് താന്‍ ചെയ്തത് തെറ്റാണെന്ന് തോന്നി.രാധയോട് തിരികെ വീട്ടിലേയ്ക്ക് പോകാന്‍ പറഞ്ഞു. ബസിനുള്ള പണവും നല്‍കി മാധവ് രാധയെ ഉപേക്ഷിച്ച് മാധവ് കടന്നു. മാധവിനെ തേടി അലഞ്ഞ രാധയെ സഹായിച്ചത് ഒരു യുവ ജ്യോത്സ്യനായിരുന്നു.സോള പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.മൂന്ന് വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് വഴിയോരത്ത് ചായക്കട നടത്തുന്ന മാധവിനെ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴും രാധയെ വിവാഹം കഴിയ്ക്കാന്‍ മാധവ് തയ്യാറായില്ല. മാത്രമല്ല ജ്യോത്സ്യനെ വിവാഹം കഴിയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാധവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രാധ ജ്യോത്സനെ വിവാഹം കഴിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം രാധയും ഭര്‍ത്താവും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ രാധയുടെ സഹോദരന്‍ അവരെ കണ്ടു. നാട്ടിലേയ്ക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാധ അതിന് തയ്യാറായില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നാട്ടിലെത്തി. അപ്പോഴാണ് മാധവിന്റെ ബന്ധുക്കള്‍ രാധയെ കാണാനെത്തുന്നത്.എന്നാല്‍ വെറും കെട്ടുകഥയാണ് രാധ പറയുന്നതെന്ന നിലപാടിലാണ് മാധവിന്റെ കുടുംബം. രാധ, മാധവിനെ കൊലപ്പെടുത്തിയതാണെന്ന വാദം ശക്തമായതോടെ ജോത്സ്യനായ ഭര്‍ത്താവ് മാധവിനെ അന്വേഷിച്ച് ഇറങ്ങി. ഒടുവില്‍ മാധവിനെ ജീവനോടെ കുടുംബത്തിൻറെ മുന്നിൽ എത്തിച്ചാണ് ഇയാൾ തൻറെ ഭാര്യയുടെ നിരപരാധിത്യം തെളിയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News