Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:34 pm

Menu

Published on December 1, 2014 at 11:03 am

സഞ്ജയ് ദത്തിനെ അനുകൂലിച്ചതിന് മോഹൻലാലിനെതിരെ സൈനികതല അന്വേഷണം

lt-col-mohanlal-in-trouble-for-supporting-sanjay-dutt

ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അനുകൂലിച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതിയതിനെതിരെ സൈനിക തലത്തില്‍ അന്വേഷണം ആരംഭിച്ചു.മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജി. ജോസ് രാഷ്ട്രപതിയ്ക്ക് നൽകിയ പരാതിയിലാണ് സൈനിക അന്വേഷണം മോഹൻലാലിനെതിരെ ആരംഭിച്ചിരിക്കുന്നത്. സൈനിക നിയമപ്രകാരം മോഹന്‍ലാലിനെ വിചാരണചെയ്യണമെന്നാണ് ആവശ്യം. 1993 മുംബൈ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ സഞ്ജയ് ദത്തിനെ കുറ്റവാളിയാക്കിയതിനെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ചോദ്യം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.1993 മാര്‍ച്ച് 12ന് നടന്ന മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ടാഡ കോടതി സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. പിന്നീട് സുപ്രീംകോടതി മുംബൈ സ്‌ഫോടനവുമായി ദത്തിന് ബന്ധമില്ലെന്ന് വിധിച്ചെങ്കിലും ലൈസന്‍സില്ലാതെ ആയുധങ്ങള്‍ കൈവശം വെച്ച കുറ്റത്തിന് ശിക്ഷിക്കുകയായിരുന്നു. ഈ കോടതി വിധിയെ വിമര്‍ശിച്ച് സഞ്ജയ് ദത്ത് ദയക്ക് അര്‍ഹനാണെന്ന രീതിയില്‍ 2013 മാര്‍ച്ചില്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതിയത്.‘കഴിഞ്ഞ 20 വര്‍ഷം കൊണ്ട് എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സഞ്ജയ് ദത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹമിപ്പോള്‍ നല്ലൊരു പൗരനും  സ്‌നേഹനിധിയായ കുടുംബനാഥനുമാണ്. സഞ്ജയ് തീര്‍ച്ചയായും ദയയും പിന്തുണയും അര്‍ഹിക്കുന്നു.’ ഇതായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്. ഇതിനെതിരെയാണ് എബി ജി.ജോസ് പരാതി നല്‍കിയത്.ആദരണീയമായ സ്ഥാനം വഹിക്കുന്നിടത്തോളം കാലം മോഹന്‍ലാലിന് സമൂഹത്തിനോട് ഒരു ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന് ഓണ്‍ലൈനില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും എബി പറയുന്നു.‘പ്രമുഖ വ്യക്തികളെ സൈന്യം പ്രത്യേക പദവി നല്‍കി ആദരിക്കുന്നത് അവരെ മാതൃകയായി കണ്ടുകൊണ്ടും സൈന്യത്തില്‍ ചേരാന്‍ യുവാക്കളെ പ്രചോദിപ്പിക്കാനുമാണ്. ഒരു കേണല്‍ എന്ന നിലയിലും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും മോഹന്‍ലാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട്. കോടതി വിധിയോട് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ മോഹന്‍ലാല്‍ അത് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കണമായിരുന്നു. അല്ലാതെ ഫേസ്ബുക്ക് പോലുള്ള പൊതു ഇടത്തില്‍ നിന്നുകൊണ്ട് കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്നത് ശരിയായ നടപടിയല്ല. സഞ്ജയ് ദത്തിനെപ്പോലൊരു വ്യക്തിക്ക് ദയ ആവശ്യപ്പെടുന്നത് തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്.’ എബി നല്‍കിയ പരാതിയില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News