Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിലമ്പൂര്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ മലപ്പുറത്തെത്തി.വണ്ടൂര്‍ കാട്ടമ്മല്‍ സ്വദേശികളായ അംജദ്, അംജും എന്നീ സഹോദരങ്ങളാണ് ലംമ്പോര്‍ഗിനി സെസ്‌റ്റോ എലമെന്റോ എന്ന ഈ കാർ സ്വന്തമാക്കിയത്.പതിനാറ് കോടി ഇന്ത്യന്‍ രൂപയാണ് ഈ കാറിന് വിപണിയിലുള്ള വില.ലംമ്പോര്‍ഗിനി കമ്പനിയാണ് ഈ കാർ പുറത്തിറക്കിയിരിക്കുന്നത്.ഇത്രയും വില കൂടിയ ഇന്ത്യയിലെ ഏക കാറാണിത്. ഡൽഹിയിൽ നിന്ന് ഒരു ട്രക്കിൽ വച്ച് കാർ ഇവിടെ എത്തിക്കുകയായിരുന്നു. കേരളത്തിലെ റോഡുകളിൽ ഈ കാർ സുഗമമാവില്ലെന്നാണ് കരുതുന്നത്.ഈ കാറിന് ഒരു കിലോ മീറ്റർ ഓടുന്നതിന് രണ്ട് ലിറ്റർ പെട്രോൾ ആവശ്യമാണ്.മാത്രമല്ല മണിക്കൂറിൽ 213 കിലോമീറ്റർ വേഗതയില്‍ ഓടാനും സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് സെക്കന്റിനകം 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാനും ഈ കാറിനാകും.ആഡംമ്പര വാഹനങ്ങളുടെ താത്പര്യക്കാരായ അംജദും അംജുംജാഗ്വദ്, ഹമ്മാര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് തുടങ്ങിയ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
Leave a Reply