Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:43 am

Menu

Published on July 29, 2014 at 6:24 pm

അബ്ദുള്‍ നാസര്‍ മഅദനിക്ക് ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് വിലക്ക്

madani-on-eid-prayer-permission-ban-by-karnataka-police

ബാംഗ്‌ളൂര്‍: ബാംഗ്ലൂർ സ്ഫോടനകേസ് പ്രതി  അബ്ദുള്‍ നാസര്‍ മഅദനിക്ക്  ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് വിലക്ക്. ആസ്പത്രിക്ക് സമീപമുള്ള ഈദ്ഗാഹിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനി   മൂന്ന് ദിവസം മുമ്പുതന്നെ സിറ്റി പൊലീസ് കമീഷണര്‍ക്ക് കത്ത് നൽകിയിരുന്നു.എന്നാൽ   പോലീസ് അപേക്ഷ സർക്കാറിന് കൈമാറിയതിനെ തുടർന്ന് ലോ സെക്രട്ടറിയാണ് വിലക്കുണ്ടെന്ന് അറിയിച്ച് ഉത്തരവ് പോലീസിന് കൈമാറിയത്.ചികിത്സക്ക് മാത്രമാണ് ജാമ്യമെന്നാണ് കര്‍ണാടക സര്‍ക്കാറിന്‍െറ നിലപാട്. അതേ സമയം ജാമ്യവ്യവസ്ഥയില്‍ ഇതേ കുറിച്ച് പ്രത്യേകം ഒന്നും പറയുന്നില്ലെന്ന്  മഅ്ദനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. ചികിത്സയ്ക്കായി ഒരു മാസത്തെ ജാമ്യം  ലഭിച്ച മഅ്ദനി ബംഗളൂരുവില്‍ സൗഖ്യ ആശുപത്രിയില്‍ ഇപ്പോൾ  ചികിത്സയിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33