Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:51 am

Menu

Published on July 15, 2014 at 10:13 am

മഅ്ദനി ജയിലില്‍നിന്ന് പുറത്തിറങ്ങി

madani-released-from-jail

ബാംഗ്ലൂര്‍ :  സുപ്രീംകോടതി ജാമ്യം അനുവദിച്ച പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ നിന്ന് പുറത്തിറങ്ങി.  തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ജയിലിലെ നടപടികള്‍ പൂര്‍ത്തിയാക്കി മഅ്ദനി പുറത്തിറങ്ങിയത്. ചികിത്സക്കായി മഅ്ദനിയെ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ദൈവവിശ്വാസിയായ എനിക്ക് ഉറപ്പുണ്ടെന്നും മഅദനി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മണ്ണിലേക്ക് തിരിച്ചെത്തുകയെന്നതാണ് സ്വപ്‌നമെന്നും ചികില്‍സയ്ക്കായി കൂടുതല്‍ സമയം സുപ്രീം കോടതിയോട് ചോദിക്കുമെന്നും മഅദനി പറഞ്ഞു. ജയിലില്‍ നിന്ന് നേരെ ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹെല്‍ത്ത് സെന്ററിലേക്കാണ് മഅദനി പോയത്. റംസാനായതിനാല്‍ നോമ്പ്തുറ സമയം കഴിഞ്ഞാണ് മഅദനിയെ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. മഅദനിയെ സൗഖ്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വാഹന സൗകര്യവും പി.ഡി.പി. പ്രവര്‍ത്തകര്‍ ജയില്‍ അങ്കണത്തില്‍ സജ്ജീകരിച്ചിരുന്നു. മക്കളായ സലാഹുദ്ദീന്‍ അയൂബി, ഉമര്‍ മുക്താര്‍, ഷമീറ എന്നിവര്‍ ജയിലില്‍ നേരത്തെ തന്നെ എത്തി. പി.ഡി.പി. നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ്, മുജീബ് റഹ് മാന്‍ എന്നിവരടക്കമുള്ള പ്രവര്‍ത്തകര്‍ ജയിലിലെത്തി.എറണാകുളം എന്‍.ഐ.എ.കോടതിയുടെ അനുവാദം ലഭിക്കാത്തതിനാല്‍ ഭാര്യ സൂഫിയ മഅദനി തിങ്കളാഴ്ച ബാംഗ്ലൂരിലെത്തിയിരുന്നില്ല. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയായതിനാല്‍ എന്‍.ഐ.എ. കോടതിയുടെ അനുവാദത്തിനായി സൂഫിയ മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതിനിടെ മദനിയുടെ ജാമ്യക്കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു. ജാമ്യം നീട്ടിയാലേ ചികിത്സ പൂര്‍ത്തിയാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ നാസര്‍ മദനിയ്ക്ക് നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. സൗഖ്യയില്‍ നടുവേദനയ്ക്കുളള തിരുമ്മല്‍ ചികത്സയാണ് ആദ്യം നടക്കും.ഇതിനിടെ നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും ചികിത്സ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രൂക്ഷമായ പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രോസറ്റേറ്റ് പ്രശ്‌നത്തിനും ഉളള ചികിത്സയുമായിരിക്കും മണിപ്പാലില്‍ നല്‍കുക. പ്രമേഹം രൂക്ഷമായതു കാരണം നേത്രപടലങ്ങളിലെ ഞെരമ്പുകള്‍ മുറിയുന്നതിനുളള ലേസര്‍ ചികിത്സയാണ് അഗര്‍വാള്‍ ആശുപത്രിയില്‍ നടക്കുക. ചുരങ്ങിയത് മൂന്ന് മാസത്തെ ചികിത്സയെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി വ്യക്തമാക്കിയിരുന്നു. ജ്യാമം അനുവദിച്ച ഒരുമാസ കാലയളവില്‍ ചികിത്സ തുടങ്ങി വച്ച ശേഷം ജയിലില്‍ കഴിയുന്ന വേളയില്‍ തുടരാനാണ് തീരുമാനം. ഇത് എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ട്. അബ്ദുല്‍ നാസര്‍ മദനിയുടെ അടുത്ത ബന്ധുക്കളും പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂത്തുറ സിറാജിന്റെ നേത്യത്വത്തിലുളള പാര്‍ട്ടി നേതാക്കളും ഉച്ചയോടെ ബംഗളൂരുവില്‍ എത്തും. പരപ്പന അഗ്രഹാര പ്രത്യേക കോടതി മദനിയുടെ ജ്യാമം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം ജയില്‍ അധികൃതര്‍ക്ക് കൈമാറും. പ്രോസിക്യൂഷന്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷ മദനിയ്ക്ക് നല്‍കുന്നതൊപ്പം തന്നെ പോലീസ് നിരീക്ഷണം ശക്തമാക്കാനാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം.ആഗസ്ത് 17ന് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് ബാംഗ്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തിന് ശേഷം ആദ്യമായാണ് മഅദനി ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33