Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കര്‍ണാടക ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.അഡ്വ.പി. ഉസ്മാന്‍ മഅ്ദനിക്കുവേണ്ടി ഹാജരാകും. മഅ്ദനിയെ പ്രതി ചേര്‍ത്ത കേസുകളിലെല്ലാം ജാമ്യം തേടി ജൂണ്‍ 13 ന് ഒമ്പത് ഹരജികളാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. ജയിലില്‍ ചികിത്സ ലഭിക്കാത്തതിനാല്‍ മഅ്ദനിയുടെ ജീവന്‍ അപകടത്തിലാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി വരെ നിര്‍ദേശിച്ചിട്ടും തുടര്‍ചികിത്സ ലഭിച്ചില്ളെന്നും ഈ സാഹചര്യത്തില്‍ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നുമാണ് മഅ്ദനിയുടെ ആവശ്യം.
Leave a Reply