Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:42 am

Menu

Published on November 7, 2014 at 4:42 pm

മഅദനിയുടെ ജാമ്യകാലാവധി ഒരാഴ്ചത്തേക്ക് നീട്ടി

madanis-bail-postponed

ബാംഗ്ലൂര്‍: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യകാലാവധി സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി. ചികിത്സ തുടരാന്‍ ജാമ്യം നീട്ടിനല്‍കണമെന്ന മഅദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു മാസത്തെ ജാമ്യ കാലാവധി അവസാനിച്ചതോടെ ഒക്ടോബര്‍ 31ന് ഇതേ ആവശ്യവുമായി മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജാമ്യ കാലാവധി ഒരാഴ്ചത്തേക്കാണ് കോടതി നീട്ടി നല്‍കിയത്.ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യകാലത്ത് മഅദനി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

Loading...

Leave a Reply

Your email address will not be published.

More News