Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:10 pm

Menu

Published on November 6, 2015 at 5:35 pm

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു; നായിക വിദ്യാബാലന്‍

madhavikkuttys-life-as-film-vidya-balan-in-lead-role

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ മാധിവിക്കുട്ടിയായി വേഷമിടുന്നത് ബോളിവുഡ് സുന്ദരിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാബാലനും. മാധവിക്കുട്ടിയുടെ വ്യക്തി ജീവിതത്തിനും സാഹിത്യ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുകയെന്ന് കമല്‍ പറയുന്നു.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ടുഘട്ടങ്ങളാണ് ചിത്രീകരിക്കുന്നത്. എന്റെ കഥ എന്ന മാധവിക്കുട്ടിയുടെ ആത്മകഥ എഴുതുന്നതിനു മുമ്പുള്ള ജീവിതവും പിന്നീട് മതം മാറി കമല സുരയ്യയായതിനു ശേഷമുള്ള ജീവിതവും. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുക. മാധവിക്കുട്ടിയായി വേഷമിടാന്‍ ഏറ്റവും അനുയോജ്യയായ താരം വിദ്യ ബാലനാണെന്ന് തോന്നിയതിനാലാണ് അവരെ സമീപിച്ചതെന്നും എന്നാല്‍ ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ലെന്നും കമല്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News