Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. നാല്‍പതോളം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. ഇന്‍ഡോറില്‍നിന്ന് രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ഗാലിയകോട്ടിലേക്ക് മുസ്ലിം തീര്‍ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്.മലമ്പാതയില്‍ക്കൂടി വരുമ്പോള്‍ നിയന്ത്രണം വിട്ട ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു 60ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Leave a Reply