Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:24 am

Menu

Published on October 15, 2015 at 12:09 pm

വീരപ്പന്റെ ചരമവാര്‍ഷിക ദിനം ആചരിക്കാൻ ഹൈക്കോടതി അനുമതി

madras-hc-permits-veerappans-11th-death-anniversary-celebration

ചെന്നൈ:വീരപ്പന്റെ പതിനൊന്നാം ചരമവാര്‍ഷികദിനം ആചരിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒക്ടോബര്‍ 18ന് ചരമവാര്‍ഷികം ആചരിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. അന്നദാനം നടത്താനും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് മുത്തുലക്ഷ്മി കോടതിയെ സമീപിച്ചത്.

2004 ഒക്ടോബര്‍ 18നാണ് പ്രത്യേക ദൗത്യസേന വീരപ്പനെ വെടിവച്ചു കൊന്നത്. ചരമവാര്‍ഷികാചരണത്തിന് സേലം ജില്ലാ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. മുത്തുലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ച കോടതി പരിപാടി നടക്കുന്ന സ്ഥലത്തു മാത്രമേ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News