Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗോള കുത്തക കമ്പനിക്കെതിരേ ഉത്തര്‍പ്രദേശുകാരനായ സഞ്ജയ് സിങ്ങ് നടത്തിയ പോരാട്ടം ഒടുവില്‍ ഫലം കണ്ടു. 1300 കോടി ആസ്തിയുള്ള മാഗി ഈ ഉദ്യോഗസ്ഥന്‍റെ ഇച്ഛാശക്തിക്കു മുന്നില്‍ തകര്‍ന്നു വീണു. ബരബാങ്കിയയിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് സിങ് ശമ്പളം വാങ്ങി വെറുതെ ഇരിക്കുന്നയാളല്ല. ഹോട്ടലുകളിലും കടകളിലും കൃത്യമായ പരിശോധനകള്‍ നടത്തും. കടകളില്‍ നിന്നു പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചതിന്‍റെ കൂടെ മാഗി ന്യൂഡില്‍സും ഒരിക്കല്‍ സഞ്ജയ് സിങ് എടുത്തു. തുടര്‍ന്നു നടന്ന പരിശോധനയില്‍ അമിതമായ രാസപദാര്‍ഥങ്ങള്‍ മാഗിയില്‍ അടങ്ങിയിരുന്നതായി കണ്ടെത്തി. ലബോറട്ടിറിയിലെ പരിശോധനയിലൂടെ മാഗിയില്‍ രാസവസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തി. അനുവദിച്ചതില്‍ കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ മാഗിയില്‍ അടങ്ങിയിരുന്നു. വന്‍കിട കമ്പനിക്ക് ഇങ്ങനെയൊരബദ്ധം പറ്റാന്‍ സാധ്യതയില്ലെന്നാണ് സഞ്ജയ് ആദ്യം കരുതിയത്.പരിശോധനയിലെ പിഴവാണെന്നു കരുതി സാമ്പിള്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തി. ഇവിടെ നടത്തിയ പരിശോധനയിലും രാസവസ്തുക്കള്‍ അമിതമാണെന്നായിരുന്നു ഫലം. കോല്‍ക്കത്തയിലെ വിവിധ കടകളില്‍ നിന്നു മാഗിയുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ചു പരിശോധന നടത്തി. ഇതിലും ഫലം ഒന്നു തന്നെ. രുചി കൂട്ടാന്‍ വേണ്ടി ഉപയോഗിച്ച രാസപദാര്‍ഥങ്ങളാണ് മാഗിയില്‍ അമിതമായി ഉപയോഗിച്ചിരുന്നത്.
സ്ഥിരമായി മാഗി ഉപയോഗിച്ചാല്‍ കോശങ്ങള്‍ നശിക്കുകയും ഫൈബ്രോമയാള്‍ജിയ രോഗമുണ്ടാകുകയും ചെയ്യും. കലശലായ തലവേദന, സംഭ്രമം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും ഇതു മൂലമുണ്ടാകുന്നു.
ലഖ്നൗവില്‍ നിന്ന്ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടിയ ശേഷമാണ് സഞ്ജയ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലിക്ക് പ്രവേശിക്കുന്നത്. 1998 ല്‍ ജോലിയില്‍ പ്രവേശിച്ച സഞ്ജയ് 2003 മുതല്‍ ബരബാങ്കിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസറാണ്.
Leave a Reply