Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ഭൂകമ്പം. റിക്റ്റര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 2.25ന് അനുഭവപ്പെട്ട ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം വടക്ക് കിഴക്ക് ടോക്കിയോക്ക് 177 കിലോമീറ്റര്‍ അകലെ 22 കിലോമീറ്റര്‍ ആഴത്തിലാണ്.ഭൂകമ്പത്തിൻറെ പ്രകമ്പനം 250 കിലോമീറ്റര്‍ അകലെ ടോക്കിയോ നഗരത്തില്‍ അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കന്‍ സര്‍വെ അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പസഫിക് സുനാമി വാണിങ് സെന്‍റര്‍.2011 മാര്‍ച്ചില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സൂനാമിയില്‍ 20,000 പേര്‍ മരിച്ചിരുന്നു. 40 വര്‍ഷം പഴക്കമുള്ള ഫുക്കുഷിമ ആണവ നിലയത്തിന് ചോര്‍ച്ച ഉണ്ടാവുകയും ചെയ്തു.
Leave a Reply