Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:25 pm

Menu

Published on September 27, 2014 at 9:56 am

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചു

maharashtra-chief-minister-prithviraj-chavan-resigns

മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ കെ. ശങ്കരനാരായണന് കൈമാറി.നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാറിനുള്ള പിന്തുണ എന്‍.സി.പി പിന്‍വലിച്ചതാണ് രാജിക്ക് കാരണം. പകുതി സീറ്റ് നല്‍കണമെന്നും മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നുമുള്ള എന്‍.സി.പി ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു.288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബര്‍ 15-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ പത്രിക നല്‍കാനുള്ള അവസാന തീയതി. ഒരാഴ്ചയായി തുടര്‍ന്നുവന്ന സീറ്റ് തര്‍ക്കങ്ങളാണ് 15 വര്‍ഷത്തെ  കോണ്‍ഗ്രസ്-എന്‍.സി.പി. സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാജിക്ക് കാരണമായത്. നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഒരു മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നത് ആദ്യസംഭവമാണ്. സീറ്റ്തര്‍ക്കത്തെത്തുടര്‍ന്ന് ശിവസേനയുമായുള്ള സഖ്യം വിടുകയാണെന്ന് വ്യാഴാഴ്ച ബി.ജെ.പി. പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ്സുമായുള്ള കൂട്ടുകെട്ട് എന്‍.സി.പി. ഉപേക്ഷിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33