Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:04 am

Menu

Published on March 11, 2014 at 4:56 pm

ഗാന്ധിയുടെ പേര് ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് ഗാന്ധിജിയുടെ ചെറുമകന്‍

mahatmas-great-grandson-to-rahul-stop-fooling-people-youre-no-gandhi

ബംഗ്ലൂരു : ഗാന്ധിയുടെ പേര് പറഞ്ഞ് രാഹുൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ ശ്രീകൃഷ്ണ കുല്‍ക്കര്‍ണി. ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെയും ശ്രീകൃഷ്ണ കുല്‍ക്കര്‍ണി പ്രതികരിച്ചു. ശ്രീകൃഷ്ണ കുല്‍ക്കര്‍ണി രംഗത്തെത്തി. ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന തെറ്റാണ് എന്നും ശ്രീകൃഷ്ണ കുല്‍ക്കര്‍ണി പറഞ്ഞു. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍ എസ് എസാണ് എന്ന് പറയുന്നത് രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നില്‍ തമിഴരാണ് എന്ന് പറയുന്നത് പോലെയാണ്. കുറച്ച് തമിഴര്‍ ചെയ്ത തെറ്റിന് തമിഴന്മാരെയും കുറച്ച് സിഖുകാരുടെ പ്രവൃത്തിക്ക് സിഖുകാരെയും പഴിക്കുന്നതില്‍ കാര്യമില്ല.രാഹുല്‍ ഗാന്ധി ശരിക്കുള്ള ഗാന്ധിയല്ല. നിങ്ങള്‍ ഗാന്ധി കുടുംബത്തിലെ അംഗമല്ല. ഗാന്ധികുടുംബത്തിന്റെ പേരില്‍ നിങ്ങള്‍ ജനങ്ങളെ വിഡ്ഢികളാക്കകയാണ്. അത് നിര്‍ത്തൂ – സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് പേജിലൂടെ ശ്രീകൃഷ്ണ കുല്‍ക്കര്‍ണി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു..ശ്രീകൃഷ്ണ കുല്‍ക്കര്‍ക്കര്‍ണ്ണിയുടെ അമ്മാവനായ രാജ്‌മോഹന്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയിലാണ്. ഈസ്റ്റ് ദില്ലിയില്‍ നിന്നും രാജ്‌മോഹന്‍ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News