Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:27 am

Menu

Published on March 19, 2014 at 12:07 pm

ഐപിഎല്‍ ഒത്തുകളി;ചാനലിനെതിരെ ധോണി 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി

mahendra-singh-dhoni-files-100-crore-defamation-case-against-media-houses-ips-officer

ചൈന്നൈ: ഒത്തുകളിയില്‍ പങ്കുണ്ടെന്ന് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് പ്രമുഖ ടെലിവിഷന്‍ ചാനലിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിങ് ധോണി മാനനഷ്ടക്കേസ് നല്‍കി.നൂറു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് സീ ചാനലിനെതിരെ ധോണി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധോണിയ്ക്ക് ഒത്തുകളിയില്‍ പങ്കുണ്ടെന്ന തരത്തില്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട ധോണിയ്ക്ക് പങ്കുണ്ടെന്ന് പറയുന്ന അഭിമുഖങ്ങളോ റിപ്പോര്‍ട്ടുകളോ ചാനല്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തന്റെ പേര് കേസില്‍ അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു എന്ന് ഇന്ത്യന്‍ നായകന്‍ ഹര്‍ജിയില്‍ പറഞ്ഞു. താന്‍ കഷ്ടപ്പെട്ട് നേടിയ ഖ്യാതിയെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് ചാനലിന്റെ ഭാഗത്ത് നിന്നും പ്രവര്‍ത്തനമുണ്ടായതെന്നും ധോണി ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News