Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോളിവുഡിലെയും ബോളിവുഡിലെയും സുന്ദരികളുടെ മനോഹരമായ വലിയ കണ്ണുകള് കാണുമ്പോള് അസൂയ തോന്നാറുണ്ടോ? ചെറിയ കണ്ണുകള് ഉള്ളവരേക്കാള് വലിയ കണ്ണുകളുള്ള സ്ത്രീകളാണ് സുന്ദരികള് എന്നാണ് പൊതുവെയുള്ള വിശ്വാസം.ഒട്ടുമിക്കവരും ആഗ്രഹിക്കുന്നതും വിടർന്ന വലിയ കണ്ണുകൾ തന്നെ. മേക് അപ് വിദഗ്ധര് പറയുന്നത് ചെറിയ ചില തന്ത്രങ്ങളിലൂടെ ചെറിയ കണ്ണുകളെയും മനോഹരമാക്കാം എന്നാണ്. അതിന് എന്ത് ചെയ്യണമെന്നാണ് ഇവിടെ പറയുന്നത്.
• കണ്പോളകളില് നേര്ത്ത ഐഷാഡോ നല്കുന്നത് കണ്ണുകള്ക്ക് വലുപ്പം തോന്നാന് സഹായിക്കും. ഇളം തവിട്ട് അല്ലെങ്കില് പിങ്ക് നിറങ്ങളും നിറമില്ലാത്ത ഐഷാഡോയും കണ്ണുകളുടെ ആകൃതിയും ഭംഗിയും ഏടുത്ത് കാട്ടാന് സഹായിക്കും.
–
–
• കണ്ണിന് മാത്രമല്ല പുരികത്തിനും ശ്രദ്ധ നല്കണം.നല്ല ആകൃതിയില് നിര്ത്തിയിരിക്കുന്ന പുരികം മുഖത്തിന്റെ ഭംഗിയില് വളരെ വ്യത്യാസം വരുത്തും. അതിനാല് എല്ലായ്പ്പോഴും പുരികം വൃത്തിയായി ആകൃതിയില് നിര്ത്തുക. കണ്ണിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന് ഇത് വഴി തെളിയിക്കും.
• കണ്ണിന് ചുറ്റും കറുത്ത വലയം ഉണ്ടോ? എങ്കില് ഇവ നിങ്ങളുടെ കണ്ണ് ചെറുതാണന്ന് തോന്നിപ്പിക്കും. കണ്ണിലെ മറ്റ് മേക്അപ്പുകള് ചെയ്യുന്നതിന് മുമ്പ് കണ്ണുകളുടെ താഴെയുള്ള കറുത്ത പാടുകള് മറയ്ക്കുക.
• ക്ഷീണിച്ച , ചീര്ത്ത കണ്ണുകളും കണ്ണിന് താഴെയുള്ള തൂക്കവും നിങ്ങളുടെ ഭംഗി കുറയ്ക്കും. കണ്ണന് തണുപ്പ് നല്കി ആയാസം കുറയ്ക്കുക. കറ്റാര്വാഴ, കര്പ്പൂരതൈലം എന്നിവകൊണ്ടുള്ള ഐപില്ലോ അല്ലെങ്കില് തണുത്ത ടീബാഗ് എന്നിവ ഇതിന് മികച്ചതാണ്.
• പുരികത്തിന് നേര്ത്ത രീതിയില് നിറം നല്കുന്നത് കണ്ണുകളുടെ ഭംഗി എടുത്തു കാണിക്കാന് നല്ലതാണ്.
–
–
• താഴെത്തെ കണ് പീലികള്ക്ക് മാത്രം ശ്രദ്ധ നല്കാതെ മുകളിലത്തെ കണ്പോളയിലും ഐലൈനര് നല്കുക. കണ്ണ് തുറക്കുമ്പോള് അല്പം വലുതാണന്ന് തോന്നിക്കാന് ഇത് സഹായിക്കും. കണ്പോള തീരുന്നിടത്ത് ഐലൈനര് എഴുതുന്നത് നിര്ത്തരുത് ഒരല്പം കൂടി നീട്ടി വരയ്ക്കുക.
• കണ്പീലികള് ചെറുതായി ചുരുട്ടുന്നതും മസ്കാര ഉപയോഗിക്കുന്നതും കണ്ണുകളുടെ ഭംഗി കൂട്ടാന് സഹായിക്കും.
Leave a Reply