Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്കു ലോറി പാഞ്ഞു കയറി മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. മണിമൂളി സികെഎച്ച്എസ്എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
രണ്ടു വിദ്യാര്‍ഥികള്‍ തത്സമയം മരിച്ചുവെന്നാണു റിപ്പോര്‍ട്ട്. രാവിലെ ഒന്‍പതേകാലോടെ എടക്കരയ്ക്കടുത്ത് മണിമൂളിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നിലമ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഏഴുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ഇവരെ നിലമ്പൂരിലെ പ്രാഥമിക ചികില്‍സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും.
കര്‍ണാടകയില്‍നിന്ന് കൊപ്ര ലോഡുമായി എത്തിയതായിരുന്നു ലോറി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറി ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. പിന്നീട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ലോറി നിന്നത്.
മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നീ കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാരം കയറ്റിവന്ന ലോറി അമിത വേഗത്തിലാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Leave a Reply