Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം രാജ്യത്തെ ആദ്യ സൗജന്യ വൈ ഫൈ നഗരസഭയാകാൻ ഒരുങ്ങുന്നു . മലപ്പുറം മുൻസിപ്പൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുക. മലപ്പുറം നഗരസഭയിലുള്ള പ്രധാന റോഡുകള്‍ ജനങ്ങളും സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ ഇടങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാകുക. ഈ സൗകര്യം ലഭിക്കാനായി നഗര സഭയില്‍ അപേക്ഷ സമര്‍പ്പിക്കണം. 55 എം.ബി വേഗതയിലാണ് ഈ വൈഫൈ ലഭ്യമാകുക. ഒന്നര കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. തുക മുഴുവനായും ലഭിച്ചാൽ ഉടനെ ഈ സൗകര്യം ജനങ്ങളിലെത്തിക്കാനാണ് തീരുമാനം. എന്നാൽ ദുരുപയോഗ സാധ്യതയുള്ളതിനാല്‍ ചില വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതായിരിക്കും. അടുത്ത വർഷം മാർച്ചോടെ ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി മുസ്തഫ അറിയിച്ചിട്ടുണ്ട്.
–
Credit : The Hindu
Leave a Reply