Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:24 pm

Menu

Published on August 11, 2015 at 10:33 am

നിവിന്‍ പോളിയെ അഭിനന്ദിക്കാൻ ‘ മലർ’ എത്തി ….

malar-reached-to-congratulate-nivin-pauly

മലർ, ജോർജ്ജിനെ മറന്നെങ്കിലും സായ് പല്ലവി നിവിൻപോളിയെ മറന്നില്ല.മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നിവിനെ സായ് പല്ലവി നേരിട്ട് വീട്ടിലെത്തിയാണ് തന്റെ അഭിനന്ദം അറിയിച്ചത് .ആലുവയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സായ് പല്ലവി. പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് നിവിൻ പോളിക്ക് അവാർഡ് ലഭിച്ച വിവരമറിഞ്ഞത്. ഇതോടെ സായ് പല്ലവി മാതാപിതാക്കൾക്കും ഒരു സുഹൃത്തിനുമൊപ്പം നിവിന്റെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കളപ്പറമ്പത്ത് വീട്ടിലെത്തുകയായിരുന്നു. പുരസ്‌കാര വിവരമറിഞ്ഞ് പ്രേമം സിനിമയിലെ കൂട്ടുകാരും നിവിന്‍ പോളിയുടെ വീട്ടിലെത്തി. ജനപ്രതിനിധികളും ആരാധകരും ഉൾപ്പെടെ നിരവധി പേർ നിവിനെ അഭിനന്ദിക്കാനെത്തി.നിവിന്റെ ഭാര്യയും, മകനും, അമ്മയുമെല്ലാം അതിഥികളെ മധുരം നല്‍കി സ്വീകരിച്ചു.  താന്‍ ആദ്യമായി നായികയായ ചിത്രത്തിലെ നായകന് അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് സായ് പല്ലവി മടങ്ങിയത്.

'Malar'-reached-to-congratulate-Nivin-Pauly2

 

 


Loading...

Leave a Reply

Your email address will not be published.

More News