Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:05 am

Menu

Published on August 25, 2015 at 12:21 pm

മലരിന് ഇണയായി ശ്രാവണ്‍ എത്തി…

malar-white-tiger-sravan

തിരുവനന്തപുരം: പെണ്‍ വെള്ളക്കടുവ ‘മലരിന്’ കൂട്ടായി ആണ്‍ വെള്ളക്കടുവ ശ്രാവണിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. ഇന്ത്യയിലെ മൃഗശാലയില്‍ അപൂര്‍വമായി കാണപ്പെടുന്ന വെള്ളക്കടുവകളുടെ പ്രജനനത്തിനു വേണ്ടിയാണ് ഡല്‍ഹിയില്‍ നിന്നു രണ്ടു വയസ്സുള്ള ശ്രാവണിനെ തലസ്ഥാനത്തു കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി മൃഗശാലയില്‍ നിന്ന് തന്നെയാണു മലരിനെ കൊണ്ടുവന്നത്.ശ്രാവണിനു പ്രത്യേക പരിചരണമാണു മൃഗശാല അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.ആദ്യ രണ്ടു മാസം പ്രത്യേക കൂട്ടില്‍ പരിചരണം നല്‍കി പൂര്‍ണമായും അണുവിമുക്തമായ ശേഷമാകും ഇരുവരെയും ഒരേ കൂട്ടില്‍ പാര്‍പ്പിക്കുന്നത്.

സാധാരണ മഞ്ഞക്കടുവയും (ബംഗാള്‍ കടുവ) വെള്ളക്കടുവയും ഇണ ചേര്‍ന്നാല്‍ കുട്ടി മഞ്ഞക്കടുവ തന്നെയായിരിക്കും. അതിനാല്‍ വെള്ളക്കടുവകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രാവണിനെ വാങ്ങിയത്. അഞ്ചു നാടന്‍ കുരങ്ങുകള്‍, ആറു വെള്ളി മൂങ്ങ, രണ്ടു കൂമന്‍, രണ്ടു മുതല, നാല് കൃഷ്ണപ്പരുന്ത് എന്നിവയെ നല്‍കിയാണ് ശ്രാവണിനെ വാങ്ങിയത്. അതേസമയം ശ്രവണിന്റെ പേര് മാറ്റി ജോര്‍ജ് എന്നാക്കാനും മൃഗശാല അധികൃതര്‍ ആലോചിക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങി വന്‍ഹിറ്റായ പ്രേമം സിനിമയിലെ കഥാപാത്രങ്ങളാണ് മലരും ജോര്‍ജും.

Loading...

Leave a Reply

Your email address will not be published.

More News