Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 9:03 pm

Menu

Published on January 16, 2018 at 1:19 pm

ദുൽക്കറിന്റെ ആദ്യ വില്ലൻ സിദ്ധു ആര്‍ പിള്ള ഗോവയിൽ മരിച്ച നിലയില്‍

malayalam-actor-sidhu-r-pillai-found-dead-in-goa

തിരുവനന്തപുരം : മലയാള ചലച്ചിത്ര നടന്‍ സിദ്ധു ആര്‍.പിള്ള ഗോവയില്‍ മരിച്ച നിലയില്‍. 27 വയസ്സായിരുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രമായ സെക്കന്റ് ഷോയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിദ്ധു ശ്രദ്ധിക്കപ്പെട്ടത്. ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ.ആര്‍ പിള്ളയുടെ മകനാണ്.

കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണവാര്‍ത്ത അറിഞ്ഞ് ഗോവയില്‍ എത്തിയ സിദ്ധുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സിദ്ധുവിന്റെ സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News