Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
“കൂത്തമ്പലത്തിൽ വച്ചോ………. കുറുമൊഴി കുന്നിൽ വച്ചോ…………… കുപ്പിവള ചിരിച്ചുടഞ്ഞു”
എന്ന ഗാനം മലയ്ളികൾക്ക് മറക്കാൻ കഴിയില്ല അത് പോലെതന്നെയാണ് ആ സിനിമയിലെ നായികയും. അത്ര പെട്ടന്ന് അവരെ മറക്കാൻ മലയാളികൾക്ക് സാധിക്കില്ല കാരണം അതിൽ അഭിനയിച്ചിരിക്കുന്നത് തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന സുനിത എന്ന കലാകാരിയായിരുന്നു. എന്നാൽ അവർ ഇപ്പോൾ എവിടെയാണ് ,ചിലപ്പോഴങ്കിലും സോഷ്യൽ നെറ്റ് വർക്കുകളിൽ ഇതു ചർച്ചക്കു വന്നിട്ടുണ്ടാകും .
1987ല്‍ പുറത്തിറങ്ങിയ നിറഭേദങ്ങളിലൂടെയാണു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് സുനിതയുടെ കാലമായിരുന്നു. ഒരു വര്‍ഷം 11 ചിത്രങ്ങള്‍ വരെ സുനിതയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല സുനിത തിളങ്ങി നിന്നത് തമിഴ് , കന്നഡ, ഹിന്ദി എന്നീ ഭാഷ കളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . തമിഴില്‍ കോടൈ മഴ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് കോടൈമഴ വിദ്യ എന്നു പേരു വീണത്.
മൃഗയ, അപ്പു, നീലഗിരി, മിമിക്സ് പരേഡ്, പൂക്കാലം വരവായി, സവിധം, വാല്‍സല്യം, നന്ദിനി ഓപ്പോള്‍, ഗജകേസരിയോഗം, മുഖചിത്രം, വക്കീല്‍ വാസുദേവ്, മാന്ത്രിക ചെപ്പ് ,സമൂഹം തുടങ്ങി മലയാളത്തിലെ ഒട്ടനവതി സിനിമകളിൽ സുനിത അഭിനയിച്ചിട്ടുണ്ട് . അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും വളരെയതികം കഴിവു തെളിച്ച ഒരാളായിരുന്നു സുനിത.
വിവാഹം കഴിഞ്ഞ് യു എസ്സിൽ സ്ഥിര താമസമാക്കിയ സുനിത ഇപ്പോൾ അവിടെ ഒരു നൃത്ത്യാഞ്ജലി എന്ന പേരില്‍ ഡാന്‍സ് സ്കൂള്‍ നടത്തുകയാണ്.
Leave a Reply