Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 5:00 pm

Menu

Published on December 30, 2014 at 9:57 am

സംവിധായകൻ മധു കൈതപ്രം അന്തരിച്ചു

malayalam-film-director-madhu-kaithapram-passes-away

കോഴിക്കോട്: സംവിധായകന്‍ മധു കൈതപ്രം (44) അന്തരിച്ചു. പ്രമേഹരോഗത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. ഏകമകനും ഭാര്യയുമായിരുന്നു മരണസമയത്ത് കൂടെയുണ്ടായിരുന്നത്. മാതമംഗലത്തിനടുത്ത കൈതപ്രം ഗ്രാമത്തില്‍ കെ.പി. കുഞ്ഞിരാമപൊതുവാള്‍ -വി.കെ. നാരായണിയമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം പ്രശസ്ത സംവിധായകന്‍ ജയരാജിന്‍െറ ‘കളിയാട്ടം’എന്ന സിനിമയുടെ സഹസംവിധായകനായാണ്‌ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. 2006 ല്‍ ‘ഏകാന്തം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. ഈ ചിത്രത്തിന് 2006ലെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.കൂടാതെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും (സ്പെഷല്‍ ജൂറി പുരസ്കാരം)ഈ ചിത്രം നേടി. മനോജ് കെ. ജയന്‍ നായകനായ മധ്യവേനല്‍, ദിലീപ് നായകനായ ഓര്‍മ മാത്രം, ഏറ്റവുമൊടുവില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നായകനായ വെള്ളിവെളിച്ചത്തില്‍ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News