Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് എന്നതിനുള്ള എല്ലാ സൂചനകളും ട്രെയ്ലര്‍ തരുന്നുണ്ട്. ഒപ്പം കേരളത്തില്‍ അടുത്ത കാലത്ത് നടന്ന പല സംഭവ വികാസങ്ങളിക്കുമുള്ള സൂചനയും ട്രൈലെര്‍ തരുന്നുണ്ട്.
ഈയടുത്തായി കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പല സംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന രീതിയിലുള്ള സംഭാഷണങ്ങള്‍ ട്രെയിലറില്‍ തന്നെ നിറയെയുണ്ട് എന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ സിനിമ സിനിമയ്ക്കകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
ചെയ്യാത്ത കുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’യ്ക്ക് പറയാനുള്ളത് എന്നത് ട്രൈലറില്‍ നിന്നും വ്യക്തമാണ്.
ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ക്ക് പുറമെ മിയ, ലെന, മറീന, നിരഞ്ജന നീരജ, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, കൈലാഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വൈശാഖും ഉദയകൃഷ്ണയുമാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Leave a Reply