Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : പതിമൂന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ കേസില്‍ സീരിയൽ നടൻ അറസ്റ്റിൽ.പള്ളിക്കണ്ടി സ്വദേശി ടി.ടി. ഹൗസിൽ അഷറഫ് പള്ളിക്കണ്ടി എന്ന മുഹമ്മദ് അഷ്‌റഫി (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മങ്കാവ് സ്വദേശിയായ പതിമൂന്നുകാരനാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ഒരു ദിവസം ബൈക്കില്‍ ലിഫ്റ്റ് നല്‍കിയതോടെയാണ് അഷ്‌റഫ് 13 കാരനെ പരിയപ്പെട്ടത്. അന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയ ഇയാള്‍ കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ഫോട്ടോകോള്‍ അയച്ചുകൊടുത്തു വലയിലാക്കുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.പിന്നീട് വീട്ടിലും നഗരത്തിലെ ലോഡ്ജിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ അന്വേഷണത്തിലാണ് ഇയാൾ സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്നും ധാരാളം പരിപാടികൾക്ക് ആർട്ട് വർക്ക് ചെയ്തിട്ടുണ്ടെന്നും മനസ്സിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരേ പീഡനശ്രമം ഉണ്ടാകുന്നതായി മാങ്കാവ് റെസിഡന്‍റ്സ് യൂണിറ്റില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നിര്‍ദേശപ്രകാരം കസബ സി.ഐ. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.കേസില്‍ ഒരു പ്രതി കൂടിയുണ്ടെന്നും അയാള്‍ മൂന്ന് മാസം മുമ്പ് ഗള്‍ഫിലേക്ക് പോയെന്നും പോലീസ് പറഞ്ഞു.
Leave a Reply