Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ സ്വര്‍ണ സമ്മാനം മലയാളിക്ക്.സ്വര്‍ണസമ്മാന പദ്ധതിയില്‍ പുന്നമട ചന്ദനക്കാവ് പങ്കജില്‍ അജയകുമാറിനാണ് അഞ്ചുകിലോ സ്വര്‍ണം ലഭിച്ചത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു മാസത്തില്‍ അധികം നീണ്ട സ്വര്‍ണ്ണ സമ്മാന പദ്ധതിയാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. ചങ്ങനാശേരി സ്വദേശിനിയാണ് വിജയിയായ ആന്‍ സ്‌കറിയ. ദുബായിലെ ഒരു കമ്പനിയിലെ ജോലിക്കാരിയാണിവര്‍.പത്ത് കിലോ സ്വര്‍ണ്ണ സമ്മാനത്തിന് റായ്പൂര്‍ സ്വദേശി ദീക്ഷിത് കുമാറും അഞ്ച് കിലോ സ്വര്‍ണ്ണ സമ്മാനങ്ങള്‍ക്ക് ഇന്ത്യക്കാരനായ ഇക്ബാല്‍, യെമന്‍ സ്വദേശി ജമാല്‍ മുഹ്‌സിന്‍ എന്നിവരും അര്‍ഹരായി. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും നീളമേറിയ മാല നിര്‍മ്മിച്ചും ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ശ്രദ്ധ നേടി. 4.2 മില്യണ്‍ കണ്ണികള്‍ കൂട്ടിയോചിപ്പിച്ച് 5522 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മാല തീര്‍ത്തത്. 256 കിലോഗ്രാം തൂക്കമുള്ള ഈ മാല 45 ദിവസങ്ങള്‍ കൊണ്ടാണു നിര്‍മിച്ചത്.
Leave a Reply