Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സനാ: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമന്റെ തലസ്ഥാനമായ സനായില്‍ മലയാളിയെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയായ സൽമാ(48)നെയാണ് തട്ടിക്കൊണ്ടു പോയത്.സല്‍മാനെ കൂടാതെ മറ്റ് ആറു പേരെയും വിമതര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ അഞ്ചുപേരെ
വിമതര്‍ വിട്ടയച്ചു. മോചിതരായവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് സല്‍മാന്‍ വിമതരുടെ പിടിയിലായ കാര്യം അധികൃതര്‍ അറിയുന്നത്. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടില്ല. എട്ടുവര്‍ഷമായി കുടുംബസമേതം യെമനില്‍ താമസിച്ചുവരികയാണ് സല്‍മാന്‍.ഇതിനിടെ യെമനില്‍ നിന്നും 1052 ഇന്ത്യക്കാര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. തിരിച്ചത്തെയിവരില്‍ കൂടുതലും മലയാളികളാണ്. യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നും 3 എയര്‍ഇന്ത്യ വിമാനങ്ങളിലായി 574 പേരെയും അല്‍ഹൊദൈദായില്‍ നിന്ന് നാവികസേന കപ്പലില്‍ 479 പേരെയുമാണ് നാട്ടിലെത്തിച്ചത്. യെമനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള ഓപ്പറേഷന്‍ രാഹതിലൂടെ യെമനിലുള്ള ഏതാണ്ട് 4,000 ഇന്ത്യക്കാരില്‍ ഇതുവരെ 3,300ഓളം ഇന്ത്യക്കാരെയാണ് തിരികെയെത്തിക്കാന്‍ കഴിഞ്ഞത്. 1,200 മലയാളികളാണ് ഇതുവരെ യെമനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്.
Leave a Reply