Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. അഞ്ചു പേരടങ്ങുന്ന സഹപാഠികള്‍ ചേര്‍ന്നാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മുംബൈ ഡോംബിവിലിയിലാണു സംഭവം.പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തെത്തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave a Reply