Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഹുബലിയില്‍ ആരുമറിയാതെ ഒരു കുഞ്ഞു സത്യം ഒളിഞ്ഞ് കിടപ്പുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ ഒരു മലയാളി ബാലികയും അംഗമാണെന്ന് എത്ര പേർക്കറിയാം? രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവഗാമിയുടെ കൈകളില്‍ കിടന്ന കുഞ്ഞ് ബാഹുഹലിയാണ് ആ മലയാളി കുഞ്ഞ്. ബാഹുബലിയില്‍ ശിവഗാമിയുടെ വീറും വാശിയും തണുക്കുന്നത് ബാഹുബലി എന്ന പൈതലിനെ മാറിലേക്ക് ചേര്‍ക്കുമ്പോഴാണ്. വെറും 18 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അക്ഷിത ബാഹുബലിയുടെ ഭാഗമാകുന്നത്. കാലടി നീലേശ്വരം സ്വദേശിയായ വത്സന്റെയും സ്മിതയുടെയും മകളാണ്. ഒന്നര വര്‍ഷം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംങ് അതിരപ്പള്ളിയില്‍ നടക്കുമ്പോഴാണ് അക്ഷിത യാദൃശ്ചികമായി സിനിമയുടെ ഭാഗമാകുന്നത്. സിനിമയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിരുന്നു അക്ഷിതയുടെ അച്ഛന്‍ വത്സന്‍. ഒന്നര വര്‍ഷം കഴിഞ്ഞു. തുടക്കം മുതല്‍ ചിത്രം വെള്ളിത്തിരയില്‍ എത്തുമ്പോഴും റെക്കോര്‍ഡുകള്‍ മാത്രമായി ബാഹുബലി വളര്‍ന്നു. ഒപ്പം കുഞ്ഞ് ബാഹുബലിയും വളര്‍ന്നു. ഒന്നര വയസുകാരിയായ അക്ഷിതയോട് ബാഹുബലി എന്ന ചിത്രത്തെ കുറിച്ചാല്‍ അവള്‍ക്കും പറയാനുണ്ട്. ബാഹുബലി എന്റെ സിനിമയാണെന്ന്.
Leave a Reply