Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ലാലേട്ടൻറെ നായികയാവാന്‍ ഒരു നായികയെ തിരഞ്ഞ് നടക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ് . ലാലേട്ടന്റെ നായികയാകാന്‍ ജിത്തു പല പ്രമുഖ നടിമാരെയും സമീപിച്ചെങ്കിലും മിക്കവരും ‘നോ’ പറയുകയായിരുന്നു .എന്താ മലയാളത്തിലെ നായികമാര്‍ എല്ലാം അഹങ്കാരികള്‍ ആയെന്നാണോ കരുതുന്നത് സത്യത്തില്‍ മോഹന്‍ലാലിന്‍റെ നായികയാകാന്‍ എല്ലാവര്‍ക്കും സമ്മതമാണ് എന്നാല്‍ അതുമാത്രമല്ല കാര്യം ആ കഥാപാത്രത്തിന് രണ്ട് പെണ്‍മക്കളുണ്ട്,അതില്‍ ഒരു കുട്ടിക്ക് പതിനേഴ് വയസുമുണ്ട്! അതാണ് ആ വേഷത്തില്‍ നിന്നും പിന്മാറാന്‍ മിക്കവരും കാരണമായി പറയുന്നത് . ലാലിന്‍റെ നായികയായില്ലെങ്കിലും വേണ്ടില്ല, പതിനേഴ് വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാകാന്‍ ഒരിക്കലും പറ്റില്ല എന്ന നിലപാടിലാണ് നായികമാർ .‘മൈ ഫാമിലി’ എന്ന മോഹന്‍ലാല്‍ ചിത്രത്തിനാണ് ഈ ഗതികേട് വന്നിരിക്കുന്നത്. സെപ്റ്റംബറില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് നായിക ഇല്ല എന്ന പ്രശ്നം ഉയര്‍ന്നുവന്നിരികുന്നത് .നായിക ഒഴികെയുള്ള കാര്യങ്ങളെല്ലാം ജീത്തു ജോസഫ് ഏതാണ്ട് റെഡിയാക്കിക്കഴിഞ്ഞു. മലയാളത്തില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ ഇനി അന്യഭാഷയില്‍ നിന്നും നായികയെ ഇറക്കുമതി ചെയ്യണമെന്ന തീരുമാനത്തിലാണ് സംവിധായകന്‍ .
Leave a Reply