Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:26 pm

Menu

Published on July 18, 2014 at 9:42 am

മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 295 മരണം

malaysia-airlines-mh17-shot-down-in-ukraine-295-dead

ക്വാലാലംപൂര്‍: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം യുക്രെയ്നില്‍  തകര്‍ന്നുവീണു. വിമാനത്തിലെ 295 യാത്രികരും കൊല്ലപ്പെട്ടു. ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലലംപൂരിലേക്ക് പോവുകയായിരുന്ന മലേഷ്യയുടെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ പെട്ടത്. 280 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.10 നാണ് അപകടം.ദുരന്തകാരണം വ്യക്തമല്ലെങ്കിലും യുക്രൈന്‍ സര്‍ക്കാറുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ അനുകൂല വിമതരുടെ സ്വാധീന പ്രദേശമായതിനാല്‍ ഇവര്‍ വിമാനം വെടിവെച്ചിട്ടതാണോ എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.കഴിഞ്ഞ ദിവസം തങ്ങളുടെ ജെറ്റ് വിമാനം റഷ്യ വെടിവെച്ചിട്ടതായി യുക്രെയ്ന്‍ ആരോപിച്ചിരുന്നു.വിമാനത്തിലുള്ള യാത്രക്കാര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനവശിഷ്ടങ്ങളും മൃതദേഹങ്ങളും 15 കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറികിടക്കുന്നതായി റിപ്പോട്ടുകളുണ്ട്. വിമാനദുരന്ത സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളില്‍ ചിലര്‍ക്കെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നും അതിനാല്‍ മരണസംഖ്യ 300 കടക്കാന്‍ ഇടയുള്ളതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു.ഉക്രൈയ്ന്‍ വ്യോമാതിര്‍ത്തിയില്‍ വച്ച് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് യുക്രൈന്‍ ഭരണകൂടം ഉത്തരവിട്ടു. മലേഷ്യന്‍ വിമാനം സംഭവത്തില്‍ ലോകരാജ്യങ്ങള്‍ അപലപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് രാത്രി ജീവനക്കാരടക്കം 239 പേരുമായി കൊലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അന്ന് പുലര്‍ച്ചയോടെ അപ്രത്യക്ഷമായിരുന്നു. ഈ മലേഷ്യന്‍ വിമാനത്തിന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് വീണ്ടും മലേഷ്യയെ ഞെട്ടിക്കുന്ന ഈ ദുരന്തം.

Loading...

Leave a Reply

Your email address will not be published.

More News