Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെരുവോരത്തെ ഭക്ഷണശാലയ്ക്കു മുന്നില്‍ അനുസരണയോടെ നില്‍ക്കുന്ന ഒരു നായുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ ചർച്ച ചെയ്യുന്നത്.കണ്ടു നിൽക്കുന്ന ഏവരുടെയും കണ്ണുനിറയ്ക്കും ഈ വീഡിയോ.അത്രയ്ക്ക് മനസ്സില്‍ തട്ടുന്നതാണ് ഈ വീഡിയോ എന്ന് പറയാതെ വയ്യ .ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷം ആരോ ആ നായയ്ക്ക് ഒരു ഇറച്ചി കഷ്ണം കൊടുത്ത് . ആ ഇറച്ചിയുമായി അവള്‍ ഏങ്ങോട്ടോ പായുന്നതു കണ്ടു പിന്നാലെ ക്യാമറയുമായ പോയ ഫോട്ടോഗ്രാഫര്‍ കണ്ടതു ഹൃദയഭേദകമായ ഒരു കാഴ്ച തന്നെയാണ്.
കുറെ ദൂരം വായില്‍ കടിച്ചു പിടിച്ച ആ ഇറച്ചിയുമായി അവള്‍ മുന്നോട്ടു പോയി. ആ യാത്ര അവസാനിച്ചതു നായകുട്ടികളുടെ അരികിലായിരുന്നു. യൂട്യൂബിലെ ഈ വീഡിയോ കാഴ്ചക്കാരുടെ കണ്ണു നിറയ്ക്കുകയാണ്. തായ്‌ലന്റില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.എന്തായാലും നായ ആയാലും മനുഷ്യന്‍ ആയാലും അമ്മയുടെ സ്നേഹത്തിനു എന്നും ഒരേ ഭാവം ആണെന്നത് എത്ര ശരിയാണെന്ന് ഈ വീഡിയോ പറയും .
Leave a Reply