Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : കോതമംഗലം മാമലക്കണ്ടം ആർഎംഎസ്കെ സ്കൂളിൽ അധ്യാപകരെ നിയമിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ നിരാഹാര സമരത്തിലാണ്. പഠിപ്പിക്കാൻ അധ്യാപകരില്ലാത്തതിനെ തുടർന്നാണ് വിദ്യാർഥികളുടെ സമരം.
അതേസമയം സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു. എന്നാൽ വിദ്യാർഥികളുടെ ആരോഗ്യനില മോശമാണെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡോക്റ്റർമാർ അറിയിച്ചു. വിദ്യാർഥികൾ നടത്തിവരുന്ന നിരാഹാരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Leave a Reply