Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 64ാം പിറന്നാൾ. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ മുഹൂര്‍ത്തങ്ങളില്‍ പ്രേക്ഷക മനസ്സുകളെ കീഴടക്കിയ മമ്മൂക്ക ഇന്ത്യന്‍ ചലച്ചിത്ര ലോകത്തില്‍ ജൈത്രയാത്ര തുടരുകയാണ്.
1957 സെപ്റ്റര്‍ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്.മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം.പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു.
1971-ല്‍ കെ.എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. എന്നാല്‍, ഈ സിനിമ വേണ്ടത്ര ശ്രദ്ധ നേടിയില്ല. ചെറിയ റോളിലായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ രംഗപ്രവേശം. പിന്നീട് കാലചക്രം, ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്നിങ്ങനെ ചില സിനിമകള്‍. മമ്മൂട്ടിയെ നായകനാക്കി ആദ്യം എത്തിയ ചിത്രം കെജി ജോര്‍ജ് സംവിധാനം ചെയ്ത മേളയായിരുന്നു. മമ്മൂട്ടിയെ ശ്രദ്ധേയനാക്കിയത് ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്ന ചിത്രമായിരുന്നു.മൂന്നു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. അഞ്ചുതവണ സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. എട്ടുതവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കിയും മമ്മൂട്ടിയെ ആദരിച്ചു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും ഡോക്ടറേറ്റ് നല്‍കിയും മമ്മൂട്ടിയെ ആദരിച്ചു.
പ്രേക്ഷകമനസ്സുകളില്‍ ആഴത്തില്‍ വേരോട്ടം നടത്തിയ മമ്മൂട്ടി മറ്റൊരു പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇത് ഉത്സവ ദിവസമാണ്.മഹാനടന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തികഴിഞ്ഞു. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെ, ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തായ മോഹന്‍ലാലും യുവ താരങ്ങളുമൊക്കെ മമ്മൂട്ടിയ്ക്ക് ആശംസകളറിയിക്കുന്ന തിരക്കിലാണ്. മമ്മൂക്കയ്ക്ക് ഭാവി ജീവിതത്തില്‍ ആയുരാരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിട്ടുള്ളത്. മമ്മൂട്ടിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രവും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയ്ക്ക് ആശംസയുമായി മകന്‍ ദുല്‍ഖര്‍ സല്‍മാനും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഹാപ്പി ബേര്‍ത്ത് ഡേ വാപ്പച്ചീ, എന്റെ മെഗാസ്റ്റാര്‍, എന്റെ ഹീറോ, എന്റെ ബെസ്റ്റ് ബഡ്ഡി… ബാക്കിയുള്ളതൊക്കെ പേഴ്‌സണലായി തന്നെ ഇരിക്കട്ടെ’ എന്ന് പറഞ്ഞാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. അതിനോടൊപ്പം ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്. ഈ പോസ്റ്റ് രണ്ടായിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.
ജയസൂര്യ, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരും ആശംസയുമായി രംഗത്ത് വന്നിട്ടുണ്ട്.മഹാനടന് പിറന്നാള്‍ ആശംസകളുമായി സിനിമാ താരങ്ങള്‍ നേരത്തെ മ്യൂസിക് ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.
–
–
Leave a Reply