Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം:കോതമംഗലത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നു വയസുകാരന്‍ ദേവാനന്ദിനു സഹായമായി മമ്മൂട്ടി രംഗത്തെത്തി.കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം മമ്മൂട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് ഇന്നലെയായിരുന്നു സംഭവം.വീട്ടിലെ വരാന്തയില്‍ ഇരിയ്ക്കുമ്പോഴാണ് ദേവനന്ദന് തെരുവ് നായയുടെ കടിയേറ്റത്.വരാന്തയില്‍ നിന്ന് കുട്ടിയെ നായ കടിച്ചുവലിച്ച് മുറ്റത്തിട്ട് കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് നായയെ തുരത്തിയോടിച്ചു. കുഞ്ഞിന്റെ മുഖത്ത് വിവിധ ഭാഗത്ത് കടിയേറ്റിട്ടുണ്ട്. രണ്ട് കണ്ണിനും ചുണ്ടിനും പിന്‍കഴുത്തിലും കടിയേറ്റ് ആഴത്തില്‍ മുറിവുണ്ടായി. ആദ്യം കോതമംഗലത്തെ ബസേലിയസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്. അതിന് ശേഷം പ്ലാസ്റ്റിക് സര്‍ജറിയും നടത്തേണ്ടി വരും.
Leave a Reply