Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:50 pm

Menu

Published on August 14, 2014 at 12:06 pm

മമ്മൂട്ടി അംബാസിഡറായ സര്‍ക്കാര്‍ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ സെലിബ്രിറ്റികളുടെ തിരക്ക്; ‘അഡിക്ടഡ് ടു ലൈഫ് ‘ ഒരാഴ്ച കൊണ്ട് ഒരു ലക്ഷംലൈക്ക്

mammootty-promotes-addicted-to-life-campaign

മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ സര്‍ക്കാരിന്റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ സെലിബ്രിറ്റികളുടെ തിരക്ക്.യുവാക്കളിലേയ്ക്ക് ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്ന ‘അഡിക്ടഡ് ടു ലൈഫ് ‘എന്ന ഫേസ് ബുക്ക് പേജാണ് ഒരാഴച്ചകൊണ്ട് ഒരുലക്ഷം ലൈക്കിനടുത്തെത്തിയിരിക്കുന്നത്. യുവാക്കളിലേയ്ക്ക് ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പ് ബിവറേജസ് കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സോഷ്യല്‍ മീഡിയ പദ്ധതിയാണ് അഡിക്ടഡ് ടു ലൈഫ്. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മമ്മൂട്ടി.തൻറെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഈ പേജ് ലൈക്ക് ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഈ പേജിൻറെ ഉദ്ഘാടനം നിർവഹിച്ചത്. അടുത്തിടെയാണ് ഈ പേജ്  ലോഞ്ച് ചെയ്തത്.  ‘അഡിക്ടഡ് ടു ലൈഫ് ‘ ൻറെ ആമുഖപോസ്റ്റർ തൻറെ ഔദ്യോഗിക ഫേസ്ബുക്ക്‌  പേജിലൂടെ ഹൈദരാബാദിൽ നിന്നും മമ്മൂട്ടി പ്രകാശനം  ചെയ്തു. ഈ പേജിന് നൽകുന്ന ഓരോലൈക്കും ലഹരിയ്ക്കെതിരെയുള്ള ഡിസ്ലൈക്ക് ആയിരിക്കുമെന്നാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. സർക്കാർ ആദ്യമായാണ്  ലഹരിയ്ക്കെതിരായി സോഷ്യൽ മീഡിയകളിലൂടെ  ഇത്തരത്തിൽ ഒരു  പ്രചരണം നടത്തുന്നത്.യുവജനങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സോഷ്യൽ മീഡിയയായതിനാലാണ്   അവയെ ഈ പ്രചാരണത്തിന് തെരഞ്ഞെടുക്കുന്നത്.കുറഞ്ഞ സമയത്തിനുള്ളിൽ വൻപ്രചാരമാണ് ഈ പേജിന് ലഭിച്ചിരിക്കുന്നത്. സെലിബ്രിറ്റികളടക്കമുള്ള ഫേസ്ബുക്ക് യൂസെർമാർ തങ്ങളുടെ പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത് ഇതിൻറെ ലോഗോയാണ്. കൂടാതെ  ഈ ഫേസ്ബുക്ക്  പേജ് ലൈക്ക് ചെയ്യാന്‍ സൂപ്പര്‍ താരങ്ങളുടെ കൂട്ടയിടി നടത്തുന്നുണ്ടെന്നാണ്   റിപ്പോർട്ടുള്ളത്.

mammootty-fb page

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News