Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തേമാരിയേയും പള്ളിക്കല്‍ നാരായണനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഫേസ്ബുക്കിൽ. ജപ്പാനിലെ ഹിരോഷിമയിൽ നിന്ന് ഫേസ്ബുക്ക് ലൈവ് സംവിധാനത്തിലൂടെ മമ്മൂക്ക ആരാധകരുമായി സംസാരിച്ചത്.പത്തേമാരിയിലെ കഥാപാത്രം പള്ളിക്കല്‍ നാരായണന്‍ കുട്ടിയെ പോലെ താന്‍ ഇപ്പോള്‍ പ്രവാസത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടിയുടെ വീഡിയോ ആരംഭിക്കുന്നത്. ജപ്പാനിലെ ഹിരോഷിമയിലാണ് താനെന്നും ഇവിടെ നിങ്ങൾക്കായി ഒരു റിപ്പോർട്ടറായി താൻ മാറുകയാണെന്നും മമ്മൂട്ടി വിഡിയോയിൽ പറയുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് അണുബോംബക്രമണത്തിൽ തകർന്ന ഒരു കെട്ടിടം ചൂണ്ടിക്കാട്ടി അതിന്റെ ചരിത്രത്തെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിങും തിരക്കുകളുമൊക്കെ കഴിഞ്ഞ് ജപ്പാനില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി.ചിത്രത്തിന്റെ വിജയം എല്ലാ പ്രവാസികൾക്കുമായി സമർപ്പിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. മികച്ച വിജയം നേടി പത്തേമാരി നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. തുടക്കത്തില്‍ പകുതി നിറഞ്ഞ തിയേറ്ററാണെങ്കില്‍ ഇപ്പോള്‍ ഹൗസ് ഫുള്‍ ആണ്.സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം.
–
–
Leave a Reply