Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിനും നസ്രിയ നസിമിനും പിന്നാലെ മമ്മൂട്ടിക്കും ഫേസ്‌ബുക്കില്‍ ആരാധകരേറുന്നു.മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്കും പത്തുലക്ഷം ലൈക്ക് പിന്നിട്ടുകഴിഞ്ഞു.ഇതിന് മുമ്പ് പത്തുലക്ഷം ലൈക്ക് നേടുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിൻറെ പേജും നസ്രിയയുടെ പേജും തമ്മില്‍ വന്‍ മത്സരമാണ് നടന്നിരുന്നത്.മോഹന്‍ലാല്‍-നസ്രിയ മത്സരം നടക്കുമ്പോള്‍ ലൈക്കിൻറെ കാര്യത്തില്‍ മമ്മൂട്ടി അല്‍പം പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികം വൈകാതെ മമ്മൂട്ടിയുടെ പത്തുലക്ഷം ലൈക്കുള്ള താരമായിരിക്കുകയാണ്. നസ്രിയയുടെ പേജ് ഇപ്പോള്‍ പതിനാറ് ലക്ഷം ലൈക്ക് നേടിയിട്ടുണ്ട്, ലാലിൻറെതാകട്ടെ പന്ത്രണ്ട് ലക്ഷം ലൈക്കുകളുമായിട്ടാണ് നില്‍ക്കുന്നത്.സൈബര്‍ ലോകത്ത് ആദ്യം സജീവമായ മലയാളി താരം മമ്മൂട്ടിയാണ്. ഇതിന് പിന്നാലെയാണ് മോഹന്‍ലാലും നസ്രിയയുമെല്ലാം ഫേസ്ബുക്ക പേജുകളും മറ്റും തുടങ്ങിയത്. എന്നാല്‍ മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ മോഹന്‍ലാലിൻറെ പേജിലുണ്ട്.
Leave a Reply