Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:37 pm

Menu

Published on August 31, 2014 at 9:09 pm

ഷാരൂഖ് സൂര്യ വിജയ് എന്നിവരെ വെല്ലുവിളിച്ച് മമ്മൂട്ടിയുടെ ‘മൈ ട്രീ ചലഞ്ച്’

mammoottys-challenge-to-sharukh-vijay-and-suriya

കൊല്ലം: ലോകമാകെ ഐസ് ബക്കറ്റ് ചലഞ്ച് തരംഗമാകുമ്പോള്‍ തികച്ചും വ്യത്യസ്ഥമായ  മറ്റൊരു ചലഞ്ചുമായി നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്.വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കാന്‍ വെല്ലുവിളിക്കുന്ന മൈ ട്രീ ചലഞ്ചുമായാണ് മമ്മൂട്ടി വന്നിരിക്കുന്നത്.ഐസ് ബക്കറ്റിന്റെയും റൈസ് ബക്കറ്റിന്റെയും നിബന്ധനകള്‍ പോലെ തന്നെയാണ് മമ്മൂട്ടിയുടെ ചലഞ്ചും. ഒരു മരം നട്ട് സുഹൃത്തുക്കളെ വെല്ലുവിളിക്കുകയെന്നതാണ് മൈ ട്രീ ചലഞ്ചിന്റെ രീതി. ഇതിനായി ഒരു ഫേസ്‍ബുക്ക് പേജും തുടങ്ങിക്കഴിഞ്ഞു. ആദ്യമരം നടുന്നത് സൂപ്പര്‍താരം മമ്മൂട്ടിയാണ്. വൃഷത്തൈ നട്ടുപിടിപ്പിച്ച ശേഷം ഷാരൂഖ് ഖാന്‍, വിജയ്, സൂര്യ എന്നിവരോടും വൃഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ മമ്മൂട്ടി വെല്ലുവിളിച്ചിട്ടുണ്ട്. .മരം നടുന്ന ചിത്രം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വന വല്‍ക്കരണം ലക്ഷ്യമിട്ടുള്ള ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആരാധകരോട് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മൈ ട്രീ ചലഞ്ച് വെറുതെ വാക്കില്‍ മാത്രം ഒതുങ്ങരുതെന്നും പ്രവര്‍ത്തിയിലൂടെ കാണിച്ച്‌കൊടുക്കണമെന്നും മമ്മൂട്ടി പറയുന്നു. ആരോഗ്യകരമായ പരിസ്ഥിതി വേമമെന്നാണ് ഏവരുടെയും ആഗ്രഹം. വരും തലമുറക്കും ഇതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാകു. മമ്മൂട്ടി പറഞ്ഞു.ഈസി സോഫ്റ്റ് ടെക്‌നോളജിയുടെ സിഇഒ അബ്ദുള്‍ മനാഫും ട്രാവല്‍ ഫോട്ടോഗ്രാഫറായ ഇംതിയാസ് കദീറുമാണ് മമ്മൂട്ടിക്കൊപ്പം ഈ ക്യാമ്പയിന്‍ ഏറ്റെടുത്ത് നടത്തുന്നത്. സോഷ്യല്‍മീഡിയയില്‍ തരംഗമായ അഡിക്റ്റഡ് ടു ലൈഫ് എന്ന ക്യാമ്പയിന് പിന്നിലും മനാഫ് തന്നെയായിരുന്നു. മമ്മൂട്ടിയാണ് മൈ ട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഈ വെല്ലുവിളിയില്‍ ആര്‍ക്കും പങ്കുചേരാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News