Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:21 pm

Menu

Published on October 17, 2014 at 12:12 pm

മമ്മൂട്ടി ചിത്രം വർഷത്തിലെ ഗാനം വാട്‌സ്ആപ്പിലൂടെ റിലീസ് ചെയ്യുന്നു ;കമൻറ് ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന നമ്പറിലേക്ക് മമ്മൂട്ടി ഗാനം അയച്ചു തരും

mammoottys-varsham-song-to-be-released-through-whatsapp

മലയാളത്തിൽ ഇത്‌ ആദ്യമായി ഒരു സിനിമാ ഗാനം വാട്‌സ് ആപ്പിലൂടെ റിലീസ്‌ ചെയ്യുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്‌ജിത്ത്‌ ശങ്കർ സംവിധാനം ചെയ്യുന്ന ‘വർഷം’ എന്ന സിനിമയിലെ ഗാനമാണ് വാട്‌ആപ്പിലൂടെ റിലീസ്‌ ചെയ്യുന്നത്. മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്‌തിരിക്കുന്ന പോസ്‌റ്റിൽ കമന്റ്‌ ചെയ്‌തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരുടെ നമ്പറിലേക്ക് മമ്മൂട്ടി ഗാനം അയച്ചുകൊടുത്താണ് ഗാനം റിലീസ് ചെയ്യുക.വാട്സ് ആപ്പിലൂടെ ഗാനം റിലീസ് ചെയ്ത് മൂന്ന് മണിക്കൂറിനു ശേഷമേ യൂട്യൂബിൽ ഗാനം റിലീസ് ചെയ്യുകയുള്ളൂ.സന്തോഷ്‌ വർമ എഴുതിയ ഗാനങ്ങൾക്ക്‌ ബിജിബാലാണ്‌ സംഗീതം നൽകിയിരിക്കുന്നത്‌. ആശാ ശരത്‌, മംമ്‌ത മോഹൻദാസ്‌, ഗോവിന്ദ്‌ പദ്‌മസൂര്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News