Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഒരു പ്രധാന വിനോദമായി മാറിയിരിക്കുകയാണ് ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നത്.നടന്‍ ജിഷ്‌ണു,സലീം കുമാർ തുടങ്ങി നിരവധി താരങ്ങൾക്ക് ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളവരാണ്. സോഷ്യല്‍ മീഡിയയിൽ ഇന്നലെ ഒരു സെലിബ്രിറ്റിയുടെ മരണം കൂടി ആഘോഷിച്ചിരിക്കുകയാണ്.അത് മറ്റാരുമല്ല. നടന്‍ മാമുക്കോയയെയാണ് ഇന്നലെ വാട്ട്‌സ് ആപ്പിലൂടെ വിരുതന്മാര്‍ കൊലപ്പെടുത്തിയത്.ഒടുവിൽ താൻ മരിച്ചിട്ടില്ലെന്നു മാമുക്കോയ തന്നെ അറിയിച്ചു.തന്നെ സംശയത്തോടെ വിളിച്ച എല്ലാവരോടും മരിച്ച വിവരമറിഞ്ഞു വിളിച്ചതാണല്ലെ എന്നാണ് അദ്ദേഹം ചോദിച്ചത്. താന്‍ വയനാട്ടില്‍ സിനിമാ ചിത്രീകരണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച ഉച്ചയോടെയാണ് മാമുക്കോയ മരിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വാട്സ് ആപ്പിലാണ് ആദ്യം നടന്‍െറ ചിത്രം സഹിതം വാര്‍ത്ത പ്രചരിച്ചത്. പിന്നീട് മറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പരന്നു. പലരും അനുശോചനം രേഖപ്പെടുത്തുക വരെ ചെയ്തു. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വാര്‍ത്ത വ്യാജമാണെന്ന് മനസ്സിലായത്. പിന്നീട് പലരും മാമുക്കോയയുമായി നേരിട്ട് തന്നെ ബന്ധപ്പെടുകയായിരുന്നു.
Leave a Reply