Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകളുമായി ചാറ്റ് ചെയ്യാനായി തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് ഐഡി ഉണ്ടാക്കിയ പ്രതി പിടിയില്‍.ബെന്നിയുടെ നാട്ടുകാരനും ഫോട്ടോഗ്രഫറുമായ വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളി മാതിരപ്പിള്ളി വീട്ടില്‍ ആന്റണി കുര്യനാണു മരട് പോലീസിന്റെ പിടിയിലായത്.സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാനാണ് ഇയാള്‍ തിരക്കഥാകൃത്തിന്റെ
പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയത്.വീട്ടിലെ കംപ്യൂട്ടറില്‍ നിന്ന് രണ്ടാഴ്ച
ഇയാൾ ബെന്നി പി. നായരമ്പലത്തിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ഇതിനോടകം തന്നെ സിനിമ, രാഷ്ട്രീയം, ബിസിനസ്, പോലീസ് മേഖലയിലുള്ള നിരവധിയാളുകളുമായി ഇയാള്‍ സൗഹൃദത്തിലാവുകയും യഥാര്‍ഥ ബെന്നി പി. നായരമ്പലം എന്ന രീതിയില്‍ ചാറ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ വഴിവിട്ട ചാറ്റിംഗില്‍ സംശയം തോന്നിയ വൈറ്റില സ്വദേശിയായ വീട്ടമ്മ സിനിമാ മേഖലയിലുള്ള ഒരു സുഹൃത്തുവഴി ബെന്നിയുമായി ബന്ധപ്പെട്ടപ്പോഴാണു യഥാര്‍ഥ ബെന്നി പി. നായരമ്പലത്തിനു ഫേസ് ബുക്ക് പ്രൊഫൈല്‍ ഇല്ലെന്നു മനസിലായത്. തുടര്‍ന്നു ബെന്നി മരട് പോലീസ് സ്റ്റേഷനിലെത്തി എസ്‌ഐക്കു പരാതി നല്കുകയായിരുന്നു. വൈറ്റില സ്വദേശിയായ വീട്ടമ്മയെ ഉപയോഗിച്ചു തന്ത്രപരമായി പോലീസ് ഇയാളെ കുടുക്കുകയായിരുന്നു. വീട്ടമ്മയെ നേരിട്ടു കാണാനായി സുഭാഷ് പാര്‍ക്കിനു സമീപം ഇയാളെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply